ന്യൂഡൽഹി: മെഡിക്കൽ കോളജ് പ്രവേശനാനുമതി സംബന്ധിച്ച റോയൽ കോളജ് കേസിലെ വിധിയിൽ വ്യക്തത വരുത്തില്ലെന്നു സുപ്രീം കോടതി.
കേരളത്തിലെ മൂന്നു സ്വാശ്രയ മെഡിക്കൽ കോളജുകൾ അനുമതി തേടി നൽകിയ ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 31നു ശേഷം കോളജുകൾക്ക് പ്രവേശനാനുമതി നൽകാൻ കഴിയുമോയെന്ന് ഓരോ കോളജിന്റെയും കേസുകളുടെ വസ്തുതകൾ പരിശോധിച്ചു തീരുമാനം എടുക്കും.
പ്രവേശനാനുമതി നിഷേധിച്ചതിനെതിരേ കേരളത്തിലെ മൂന്ന് മെഡിക്കൽ കോളജുകൾ നൽകിയ ഹർജികൾ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് മൂന്നംഗ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവേശന ഉത്തരവിൽ വ്യക്തത തേടി മെഡിക്കൽ കൗണ്‍സിൽ നൽകിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കും.
വിധിയിൽ വ്യക്തത വരുത്തില്ലെന്നു സുപ്രീം കോടതി
02:13 AM Sep 20, 2017 | Deepika.com