ഗുർമീത് തോട്ടക്കാരൻ, ദിവസക്കൂലി 20 രൂപ
02:13 AM Sep 20, 2017 | Deepika.com
ചണ്ഡിഗഡ്: വിവാദ സന്യാസി ഗുർമീത് റാം റഹിമിന് സുനാരിയ ജയിലിൽ തോട്ടക്കാരന്റെ റോൾ. ജയിലിലെ കൃഷിയിടത്തിൽ പച്ചക്കറി, മുന്തിരി കൃഷി പരിപാലനമാണ് ഗുർമീതിന്റെ ജോലി. 20 രൂപ ദിവസക്കൂലിയായി ലഭിക്കും. ആശ്രമത്തിലെ അന്തേവാസികളായി സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രത്യേക സിബിഐ കോടതി ഗുർമീതിന് 20 വർഷം തടവാണ് വിധിച്ചിരിക്കുന്നത്.