ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്നു വൻതുക വായ്പയെടുത്ത് രാജ്യംവിട്ട വിജയ് മല്യയുടെ ആസ്തികൾ കണ്ടുകെട്ടുന്ന നടപടികൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടക്കം കുറിച്ചു.
ഇതിന്റെ ഭാഗമായി മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റ്ഡ് ബ്രീവറീസ് ലിമിറ്റഡിന്റെ (യുബിഎൽ) 100 കോടിയുടെഓഹരി കൾ കേന്ദ്ര സർക്കാരിലേക്കു കണ്ടുകെട്ടി. രണ്ടു മാസം മുൻപ് തന്നെ ഇതുസംബന്ധിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സ്റ്റോക്ക് ഹോൾഡിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന് (എസ്എച്ച്സിഐഎൽ) കത്തയച്ചിരുന്നു.
യുബിഎലിന് പുറമെ മല്ല്യയുടെയും അദ്ദേഹത്തിന്റെ പങ്കാളികളുടെയും നിയന്ത്രണത്തിലുള്ള കന്പനികളായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ്, മാക്ഡവൽ ഹോൾഡിംഗ്സ് ലിമിറ്റഡ് എന്നിവയുടെ 4000 കോടിയുടെ മൂല്യമുള്ള ഓഹരികളും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ ഒന്പതാം വകുപ്പ് പ്രകാരം കണ്ടുകെട്ടണമെന്ന് എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് എസ്എച്ച്സിഐഎലിനു നിർദേശം നൽകിയിരുന്നു.
വിജയ് മല്യയുടെ 100 കോടി സ്വത്ത് കണ്ടുകെട്ടി
01:13 AM Sep 19, 2017 | Deepika.com