ബംഗളൂരു: ആറുകോടിരൂപ വിലവരുന്ന സ്വർണം കടത്താൻ ശ്രമിച്ച രണ്ടു യാത്രക്കാർ ബംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ പിടിയിലായി.
ദുബായിൽനിന്ന് എമിറേറ്റ്സ ഫ്ലൈറ്റിലെത്തിയ ചന്ദ്രശേഖർ, ജോൺ വില്യംസ് എന്നിവരാണ് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. ബാഗേജിനുളളിൽ സൂക്ഷിച്ചിരുന്ന 16.97 കിലോഗ്രാം സ്വർണമാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഇവരെ ദുബായി മുതൽ കംസ്റ്റംസ് അധികൃതർ അനുഗമിച്ചിരുന്നു. പിടിയിലായവർക്കു സഹായം ചെയ്തുവെന്നു സംശയിക്കുന്ന രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്തുവരികയാണ്.
വിമാനത്താവളത്തിൽ ആറുകോടി രൂപയുടെ സ്വർണം പിടികൂടി
12:48 AM Sep 19, 2017 | Deepika.com