അഹമ്മദാബാദ് : ഫാക്ടറിയിലെ മാലിന്യ ടാങ്ക് ശുചിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാലു തൊഴിലാളികൾ മരിച്ചു. അഞ്ചുപേർ അത്യാസന്ന നിലയിൽ ആശുപത്രിയിലാണ്. അഹമ്മദാബാദിലെ വട് വയിലുള്ള ഫാക്ടറിയിലാണ് സംഭവം.
രാസമാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ അടിയുന്ന ടാങ്കിലിറങ്ങിയ ഉടനെ നാലുതൊഴിലാളികളും ബോധരഹിതരാകുകയായിരുന്നു. ഇതുകണ്ട് ഇവരെ രക്ഷിക്കാൻ ടാങ്കിലിറങ്ങിയ മറ്റ് അഞ്ചുപേർക്കും ബോധം നഷ്ടപ്പെട്ടു. വിവരമറിഞ്ഞെത്തിയ ഫാക്ടറി അധികൃതർ തൊഴിലാളികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ആദ്യം ടാങ്കിലിറങ്ങിയ നാലുപേർ മരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
ഗുജറാത്തിൽ വിഷവാതകം ശ്വസിച്ച് നാലു തൊഴിലാളികൾ മരിച്ചു
12:48 AM Sep 19, 2017 | Deepika.com