ന്യൂഡൽഹി: അന്തരിച്ച മാർഷൽ ഓഫ് ദി എയർഫോഴ്സ് അർജൻ സിംഗിനോടുള്ള ആദരസൂചകമായി മൃതസംസ്കാരം നടക്കുന്ന ഇന്നു ഡൽഹിയിലെ സർക്കാർ ഓഫീസുകളിലെയും മന്ദിരങ്ങളിലെയും ദേശീയ പതാക താഴ്ത്തിക്കെട്ടുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഹൃദയാഘാതത്തെത്തുടർന്ന് ശനിയാഴ്ച രാവിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച അർജൻ സിംഗ് രാത്രിയാണ് അന്തരിച്ചത്. സിംഗിന്റെ സംസ്കാര ചടങ്ങുകൾ ഇന്നു രാവിലെ 10ന് ഡൽഹി ബ്രാർ ചത്വരത്തിൽ നടക്കും.
സിംഗിന്റെ സംസ്കാരം നടക്കുന്ന തിങ്കളാഴ്ച ദേശീയപതാക താഴ്ത്തിക്കെട്ടുമെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചു. 1965 ലെ ഇന്ത്യ-പാക് യുദ്ധകാലത്തെ വീരോചിത സേവനങ്ങളെത്തുടർന്നാണ് അർജൻ സിംഗിന് മാർഷൽ ഓഫ് ദി ഇന്ത്യൻ എയർഫോഴ്സ് പദവി നല്കിയത്. പദ്മവിഭൂഷൻ ബഹുമതിയും നല്കി രാഷ്ട്രം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
അർജൻ സിംഗിന് ഇന്നു രാജ്യം വിട നല്കും
12:10 AM Sep 18, 2017 | Deepika.com