ഗോഹട്ടി: രോഹിംഗ്യ അഭയാർഥികൾക്കായി ശബ്ദമുയർത്തിയ സംസ്ഥാന സമിതി അംഗത്തെ ബിജെപി പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. ബിജെപിയുടെ ആസാം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബേനസീർ അർഫാനെതിരേയാണു നടപടി.
രോഹിംഗ്യകളെ അവഗണിക്കുന്ന മ്യാൻമർ സർക്കാർ നടപടിക്കെതിരേ ശനിയാഴ്ച ഗോഹട്ടിയിൽ യുണൈറ്റഡ് മൈനോറിറ്റി പീപ്പിൾസ് ഫോറം എന്ന എൻജിഒ പ്രത്യേക പ്രാർഥന സംഘടിപ്പിച്ചിരുന്നു. ഈ പ്രതിഷേധ യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ബേനസീർ അർഫാന കുറച്ചു ദിവസം മുന്പ് ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയിരുന്നു.
രോഹിംഗ്യകളോട് അനുഭാവം; ബിജെപി വനിതാ നേതാവിനു സസ്പെൻഷൻ
12:10 AM Sep 18, 2017 | Deepika.com