ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ 67ാം ജന്മദിനത്തിൽ ആശംസകളുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ജന്മദിനത്തിൽ മോദിക്ക് ശുഭാശംസകൾ നേരുന്നതായി രാഹുൽ ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്വിജയ് സിംഗും ട്വിറ്ററിന് മോദിക്ക് ജന്മദിന ആശംസ നേർന്നെങ്കിലും അല്പം കളിയാക്കലിന്റെ സ്വരമുണ്ടായിരുന്നു.
ജന്മദിനത്തിൽ മോദിക്ക് ശുഭാശംസകൾ. തന്റെ തെറ്റുകൾ അംഗീകരിക്കാനും തിരുത്താനുമുള്ള വിവേകം ദൈവം അദ്ദേഹത്തിനു നല്കട്ടെ- എന്നായിരുന്നു ദിഗ്വിജയ് സിംഗിന്റെ ആശംസ.
നരേന്ദ്ര മോദിക്ക് രാഹുലിന്റെ ജന്മദിന ആശംസ
12:10 AM Sep 18, 2017 | Deepika.com