ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം പാർക്ക് ചെയ്യുന്നതിനിടെ ട്രക്കി ലിടിച്ചു.114 യാത്രക്കാരുമായെത്തിയ വഡോദര - ന്യൂഡൽഹി എയർബസ് 319 ആണ് ഗ്രൗണ്ട് കൂളിംഗ് യൂണിറ്റുമായെത്തിയ അപകടത്തിൽപ്പെട്ടത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാത്രി 9.45നാണ് അപകടം.
ലാൻഡ് ചെയ്ത വിമാനം പാർക്ക് ചെയ്യുന്നതിനിടെയാണു ട്രക്കിൽ തട്ടിയത്. അപകടം നടക്കുന്പോൾ യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിന്റെ താപനില ക്രമീകരിക്കുന്നതിനാണു കൂളിംഗ് സിസ്റ്റം ഉപയോഗിക്കുന്നത്. ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ എയർ ഇന്ത്യ രണ്ടംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ഏതാനും ദിവസം മുന്പ് കൊച്ചിയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽനിന്നു തെന്നിമാറി ഒാടയിൽ കുടുങ്ങിയിരുന്നു.
എയർ ഇന്ത്യ വിമാനം പാർക്ക് ചെയ്യുന്നതിനിടെ ട്രക്കിലിടിച്ചു
12:49 AM Sep 17, 2017 | Deepika.com