ബംഗളൂരു: ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിൽ സന്തോഷം പങ്കിട്ട് സലേഷ്യൻ സഭയുടെ ബംഗളൂരു പ്രോവിൻസിന്റെയും കർണാടക കാത്തലിക് ബിഷപ് കോൺഫറൻസിന്റെയും ബംഗളൂരു അതിരൂപതയുടെയും നേതൃത്വത്തിൽ കൃതജ്ഞതാ ബലി അർപ്പിക്കും.
ഇന്നു വൈകുന്നേരം അഞ്ചിന് ബംഗളൂരു സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിലാണ് തിരുക്കർമങ്ങൾ. ബംഗളൂരു ആർച്ച്ബിഷപ് ഡോ.ബർണാർഡ് മോറസ് മുഖ്യകാർമികത്വം വഹിക്കും.
ബംഗളൂരുവിൽ കൃതജ്ഞതാ ബലി
01:17 AM Sep 14, 2017 | Deepika.com