പാക് വെടിവയ്പിൽ രണ്ടു ജവാന്മാർ ഉൾപ്പെടെ അഞ്ചു പേർക്കു പരിക്ക്
01:17 AM Sep 14, 2017 | Deepika.com
പൂഞ്ച്: നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ രണ്ടു ബിഎസ്എഫ് ജവാന്മാർക്കും മൂന്നു സാധാരണക്കാർക്കും പരിക്കേറ്റു. ഇന്നലെ വൈകുന്നരം പൂഞ്ചിലെ സാവുജിയാൻ മേഖലയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിലാണ് രണ്ടു ജവാന്മാർക്കും മൂന്നു സാധാരണക്കാർക്കും പരിക്കേറ്റത്. ഇവരെ കരസേനയുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജമ്മുവിലെ പർഗ്വാൾ സെക്ടറിലും ഇന്നലെ പാക്കിസ്ഥാൻ ആക്രമണം നടത്തി.