ന്യൂഡൽഹി: ജെഡി-യുവിന്റെ അന്പ് ചിഹ്നം വേണമെന്ന വിമത നേതാവ് ശരത് യാദവിന്റെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളി. ആവശ്യമായ രേഖകൾ ഹാജരാക്കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു ശരത് യാദവിന്റെ ആവശ്യം തള്ളിയത്.
ചിഹ്നം ആവശ്യപ്പെട്ട് ഓഗസ്റ്റ് 25നായിരുന്നു ശരത് യാദവ് പക്ഷം തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്. പാർട്ടി ചിഹ്നത്തിനുള്ള ശരത് യാദവിന്റെ അവകാശവാദം തള്ളിക്കളയണമെന്നാവശ്യപ്പെട്ട് നിതീഷ് പക്ഷം എട്ടിനു കമ്മീഷനെ സമീപിച്ചിരുന്നു.
ജെഡി-യു ചിഹ്നം: ശരത് യാദവിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി
01:22 AM Sep 13, 2017 | Deepika.com