പ്രതിരോധ സഹകരണം ഉൾപ്പെടെ ഇന്ത്യ-ബെലാറസ് കരാറുകൾ
01:22 AM Sep 13, 2017 | Deepika.com
ന്യൂഡൽഹി: പ്രതിരോധ സഹകരണം ഉൾപ്പെടെ പത്ത് കരാറുകളിൽ ഇന്ത്യയും ബെലാറസും ഇന്നലെ ഒപ്പുവച്ചു. വ്യവസായ സഹകരണവും സാന്പത്തിക വ്യവഹാരവും ഉൾപ്പെടെയുള്ള വിഷയങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബെലാറസ് പ്രസിഡന്റ് എ.ജി. ലുകഷെങ്കോയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി.