ചുമരിടിഞ്ഞ് ഗൃഹനാഥൻ മരിച്ചു
11:52 PM Sep 12, 2017 | Deepika.com
കോയന്പത്തൂർ: ചുമരിടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. അവിനാശി ഉമയാഞ്ചെട്ടിപാളയം എ.ടി.കോളനി മാകാളി (68)യാണ് മരിച്ചത്. രാവിലെ വീടിനു മുന്നിലിരുന്ന മാകാളിയുടെ ശരീരത്തിലേക്ക് മഴയിൽ കുതിർന്ന ചുമർ ഇടിഞ്ഞു വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ മാകാളി സംഭവസ്ഥലത്തുതന്നെ മരിച്ചു.