ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ വധത്തെ ആർഎസ്എസുമായി ബന്ധപ്പെടുത്തി പ്രസ്താവന നടത്തിയ പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയ്ക്ക് ബിജെപിയുടെ വക്കീൽ നോട്ടീസ്. പ്രസ്താവനയിൽ മൂന്നു ദിവസത്തിനകം നിരുപാധികം മാപ്പു പറയണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണു ബിജെപിയുടെ മുന്നറിയിപ്പ്. കർണാടക യുവമോർച്ച സെക്രട്ടറി കരുണാകർ ഖസാലെയാണു വക്കീൽനോട്ടീസ് അയച്ചത്.
എന്നാൽ, വക്കീൽനോട്ടീസുകൊണ്ട് തന്നെ നിശബ്ദനാക്കാനാവില്ലെന്നു രാമചന്ദ്ര ഗുഹ വ്യക്തമാക്കി. ഇന്നത്തെ ഇന്ത്യയിൽ സ്വതന്ത്ര ചിന്താഗതിക്കാരായ എഴുത്തുകാരും മാധ്യമപ്രവർത്തകരും അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. എന്നാൽ ഞങ്ങളെ നിശബ്ദരാക്കാമെന്നു കരുതേണ്ട-രാമചന്ദ്ര ഗുഹ പറഞ്ഞു.
രാമചന്ദ്ര ഗുഹയ്ക്കു ബിജെപിയുടെ വക്കീൽ നോട്ടീസ്
01:31 AM Sep 12, 2017 | Deepika.com