ന്യൂഡൽഹി: അഫ്ഗാനിസ്ഥാന് ഇന്ത്യ കൂടുതൽ സൈനിക സഹായം നല്കാൻ ധാരണയായി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും അഫ്ഗാൻ വിദേശകാര്യമന്ത്രി സലാഹുദീൻ റബ്ബാനിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ധാരണയായത്.
അതിർത്തികടന്നുള്ള ഭീകരത ഇരുരാജ്യങ്ങൾക്കും വലിയ വെല്ലുവിളിയാണെന്ന് സുഷമ സ്വരാജ് സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയും അഫ്ഗാനും ഭീകരവാദത്തിന്റെ ഇരകളാണെന്നു സലാഹുദീൻ റബ്ബാനി പറഞ്ഞു. ചർച്ചയിൽ ഇരു രാജ്യങ്ങളും പുതിയ നാലു കരാറുകളിൽ ഒപ്പുവച്ചു.
അഫ്ഗാന് ഇന്ത്യ കൂടുതൽ സൈനിക സഹായം നല്കും
01:31 AM Sep 12, 2017 | Deepika.com