കന്യാകുമാരി: കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയുന്നതിനായി രാജ്യവ്യാപക ബോധവത്കരണം ലക്ഷ്യമിട്ട് നോബേൽ പുരസ്കാര ജേതാവ് കൈലേഷ് സത്യാർഥി നയിക്കുന്ന ഭാരതയാത്രയ്ക്കു കന്യാകുമാരിയിൽ തുടക്കം.
കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, സംഗീത സംവിധായകൻ ഇളയ രാജ തുടങ്ങിയവർ യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു. യാത്രയ്ക്കു പിന്തുണയും ആശംസയും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച സന്ദേശം ചടങ്ങിൽ വായിച്ചു. വിദ്യാർഥികളും സർക്കാർ ജീവനക്കാരും സന്നദ്ധ സംഘടനാ പ്രവർത്തകരുമടക്കും നിരവധിപേർ യാത്രയ്ക്കു പിന്തുണയറിച്ച് എത്തിയിരുന്നു.
കുട്ടികൾ ക്ക് എതിരേയുള്ള അതിക്രമങ്ങൾ തടയാനായി താൻ ഇന്നുമുതൽ യുദ്ധം ആരംഭിക്കുകയാണെന്നും ഇന്ത്യ മുഴുവൻ തന്നോടൊപ്പമുണ്ടാകണമെന്നും കൈലേഷ് അഭ്യർഥിച്ചു. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പോരാട്ടം നടത്തിയ കൈലേഷിന് 2014നാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കുന്നത്. യാത്ര അടുത്ത മാസം 16ന് ന്യൂഡൽഹിയിൽ അവസാനിക്കും.
കൈലേഷ് സത്യാർഥിയുടെ ഭാരതയാത്ര തുടങ്ങി
01:12 AM Sep 12, 2017 | Deepika.com