ന്യൂഡൽഹി: എയർ ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലൊഹാനി റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാൻ. അടിക്കടി ഉണ്ടാകുന്ന ട്രെയിൻ അപകടങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവേ ബോർഡ് ചെയർമാനായിരുന്ന എ.കെ. മിത്തൽ രാജിവച്ചതിനെത്തുടർന്നാണ് അശ്വനി ലൊഹാനിയുടെ നിയമനം.
മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയാണ് ലൊഹാനി. ഇന്നലെ രാവിലെ കൈഫിയാത്ത് എക്സ്പ്രസ് യുപിയിലെ ഒൗരാരിയയ്ക്കു സമീപം പാളം തെറ്റിയതിനു പിന്നാലെയായിരുന്നു എ.കെ മിത്തൽ രാജിവച്ചത്. അപകടത്തിൽ 70ൽ ഏറെ പേർക്ക് പരിക്കേറ്റു.
റെയിൽവേ ബോർഡ് ചെയർമാൻ മിത്തൽ രാജിവച്ചു
12:53 AM Aug 24, 2017 | Deepika.com