സത്ന: മധ്യപ്രദേശിലെ സത്നയിൽ തന്നേക്കാൾ കൂടുതൽ മാർക്ക് വാങ്ങിയ കൂട്ടുകാരിയുടെ കുടിവെള്ള ബോട്ടിലിൽ എട്ടാംക്ലാസുകാരി വിഷം കലക്കി. കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന കീടനാശിനിയാണു കുടിവെള്ളത്തിൽ കലക്കിയത്. അതിനുശേഷം വീട്ടിലെത്തിയ കുട്ടി അതേ വിഷം കുടിച്ച് ആത്മഹത്യക്കു ശ്രമിച്ചു.
ഗുരുതരാവസ്ഥയിലായ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരീക്ഷയിൽ കൂടുതൽ മാർക്കുവാങ്ങിയ ദേഷ്യത്തിലാണ് താൻ അങ്ങനെ ചെയ്തതെന്നു കുട്ടി പോലീസിനോടു പറഞ്ഞു. പിന്നീടു പോലീസ് പിടിക്കുമെന്ന ഭീതിയിലാണു വിഷം കുടിച്ചതെന്നും കുട്ടി പറഞ്ഞു. ക്ലാസ് മുറിയിലെ സിസിടിവിയിൽ കുട്ടി വാട്ടർബോട്ടിലിൽ വിഷം കലക്കുന്ന ദൃശ്യങ്ങൾ തെളിഞ്ഞിരുന്നു. സ്കൂൾ അധികൃതരാണ് ഇക്കാര്യം പോലീസിൽ അറിയിച്ചത്. കുട്ടികൾക്ക് 13-14 വയസുമാത്രമാണുള്ളത്.
കൂട്ടുകാരിക്ക് എട്ടാംക്ലാസുകാരി കുടിവെള്ളത്തിൽ വിഷംചേർത്തു കൊടുത്തു
12:53 AM Aug 24, 2017 | Deepika.com