കോൽക്കത്ത: ജവഹർലാൽ നെഹ്റു സർവകലാശാലാ മുൻ ചെയർമാൻ കനയ്യകുമാറിനെതിരേ വീണ്ടും ആക്രമണം. എഐവൈഎഫ്എഐഎസ്എഫ് ലോംഗ് മാർച്ചിനിടെയാണ് കനയ്യക്കു നേരേ ആക്രമണമുണ്ടായത്. പശ്ചിമ ബംഗാളിലെ മിഡ്നാപുരിൽ വച്ചാണ് കനയ്യയ്ക്കും കൂട്ടർക്കുമെതിരേ ബിജെപി പ്രവർത്തകർ ചീമുട്ടയെറിഞ്ഞത്.
ഐഎസ് ഏജന്റ്, രാജ്യദ്രോഹി എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് 100ലേറെ വരുന്ന ബിജെപി പ്രവർത്തകരുടെ സംഘം കനയ്യയെ ആക്രമിച്ചത്.
കനയ്യകുമാറിനെതിരേ ചീമുട്ടയെറ്
12:59 AM Aug 23, 2017 | Deepika.com