മുസാഫർപുർ: മാധ്യമപ്രവർത്തകനായ രാജ്ദേവ് രഞ്ജൻ കഴിഞ്ഞ വർഷം മേയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ആർജെഡി എംപി മുഹമ്മദ് ഷഹാബുദീനെതിരേ സിബിഐ കുറ്റപത്രം രജിസ്റ്റർ ചെയ്തു.
ഷഹാബുദ്ദീനൊപ്പം ആറു പേർക്കെതിരേയും സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ സുനിൽ സിംഗ് റാവത്തും പബ്ലിക് പ്രോസിക്യൂട്ടർ ദീപ നാരായണും സിബിഐ ജഡ്ജി അനുപം കുമാരിക്കുമുന്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്.
2016 ഡിസംബറിൽ ഷഹാബുദീനുൾപ്പെടെയുള്ളവർക്കെതിരേ സിബിഐ ചാർജ് ഷീറ്റ് രജിസ്റ്റർ ചെയ്തിരുന്നു. അതിനോട് അനുബന്ധിച്ചുള്ള ചാർജ് ഷീറ്റാണ് ഇന്നലെത്തേത്. കേസിൽ എട്ട് പ്രതികളാണ് ഉള്ളത്. ഷഹാബുദ്ദീൻ നാൽപ്പത്തിയഞ്ച് ക്രിമിനൽ കേസുകളിൽ അന്വേഷണം നേരിടുന്നുണ്ട്. സിവാൻ മണ്ഡലത്തിൽനിന്ന് നാല് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഷഹാബുദീൻ.
മാധ്യമപ്രവർത്തകന്റെ വധം: ഷഹാബുദീനെതിരേ കുറ്റപത്രം
12:30 AM Aug 23, 2017 | Deepika.com