ചെന്നൈ: 5.75 കോടി രൂപ വിലമതിക്കുന്ന 15 കിലോഗ്രാം സ്വർണബിസ്ക്കറ്റുകൾ ചെന്നൈ വിമാനത്താവളത്തിൽ പിടികൂടി.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര ടെർമിനലിൽ ഉടമസ്ഥനില്ലാതെ കാണപ്പെട്ട ബാഗ് കസ്റ്റംസ് അധികൃതർ പരിശോധിച്ചപ്പോഴായിരുന്നു സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ രണ്ടു പേരെ പിടികൂടിയതായി വിമാനത്താവളവൃത്തങ്ങൾ അറിയിച്ചു.
സ്വകാര്യ എയർലൈൻസ് വിമാനം സിംഗപ്പൂരിൽനിന്നെത്തിയതിനു പിന്നാലെയാണ് ബാഗ് കണ്ടെത്തിയത്. ഈ വിമാനത്തിന്റെ തുടർയാത്ര ഡൽഹിയിലേക്കായിരുന്നു.
ചെന്നൈ വിമാനത്താവളത്തിൽ 5.75 കോടിയുടെ സ്വർണം പിടിച്ചു
12:18 AM Aug 23, 2017 | Deepika.com