മുൻ കാഷ്മീർ മന്ത്രി സോഫി ഗുലാം മൊഹിയുദ്ദീൻ അന്തരിച്ചു
12:03 AM Aug 23, 2017 | Deepika.com
ശ്രീനഗർ: മുൻ കാഷ്മീർ മന്ത്രിയും മുതിർന്ന പിഡിപി നേതാവുമായ സോഫി ഗുലാം മൊഹിയുദ്ദീൻ(67) അന്തരിച്ചു. കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലെ വസതിയിലായിരുന്നു അന്ത്യം. 2002ൽ സ്വതന്ത്ര സ്ഥാനാർഥിയായിട്ടായിരുന്നു മൊഹിയുദ്ദീന്റെ വിജയം. പിന്നീട് ഇദ്ദേഹം പിഡിപി-കോൺഗ്രസ് മന്ത്രിസഭയിൽ ചേർന്നു. 2008ൽ മൊഹിയുദ്ദീൻ പിഡിപിയിൽ ചേർന്നു.