ന്യൂഡൽഹി: ഡോക ലാമിലെ സംഘർഷത്തിനു വൈകാതെ പരിഹാരം ഉണ്ടാകുമെന്നും അതിർത്തി സംരക്ഷിക്കാൻ സൈന്യം സുശക്തമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ- ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. ഇതിനു വൈകാതെ പരിഹാരം ഉണ്ടാക്കും. ഇതിനായി ചൈന ക്രിയാത്മക നിലപാട് എടുക്കുമെന്നാണ് കരുതുന്നത്- രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യ ഒരു രാജ്യത്തെയും കടന്നാക്രമിക്കില്ല. സുരക്ഷാ സൈന്യം രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കും. അയൽരാജ്യങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
3,488 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ-ചൈന അതിർത്തി സംരക്ഷിക്കുന്ന ഐടിബിപിയുടെ വീര്യത്തെ രാജ്നാഥ് സിംഗ് പ്രശംസിച്ചു.
ഡോക ലാം: സംഘർഷത്തിനു പരിഹാരമുണ്ടാകുമെന്നു രാജ്നാഥ് സിംഗ്
01:24 AM Aug 22, 2017 | Deepika.com