ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്നു കൂടിക്കാഴ്ച നടത്തും. സംസ്ഥാന സർക്കാരുകൾ ചെയ്ത സാമൂഹികക്ഷേമ പദ്ധതികളുടെ വിലയിരുത്തലിനായാണു യോഗം.
13 മുഖ്യമന്ത്രിമാർക്കും ആറ് ഉപമുഖ്യമന്ത്രിമാർക്കും പുറമേ ചില കാബിനറ്റ്മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുമെന്നാണു സൂചന. 2014ൽ ഭരണത്തിൽ എത്തിയതിനുശേഷം ഇതു മൂന്നാം തവണയാണ് മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.2019 ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻകൂടിയാണ് യോഗമെന്നാണ് വിലയിരുത്തൽ.
2014 തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ജയിക്കാമായിരുന്ന 120 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 350ൽ അധികം സീറ്റ് സ്വന്തമാക്കണമെന്നുമാണ് അമിത് ഷാ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിമാരുമായി മോദി-അമിത് ഷാ കൂടിക്കാഴ്ച ഇന്ന്
11:41 PM Aug 20, 2017 | Deepika.com