മുംബൈ: നോട്ടുനിരോധനത്തിലൂടെ രാജ്യത്തെ വിഘടനവാദപ്രവർത്തനങ്ങൾക്കു കുറവുവന്നുവെന്ന അവകാശവാദം ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. ചത്തീസ്ഗഡിലെ മാവോയിസ്റ്റുകൾ ഫണ്ട് ലഭിക്കാതെ വിഷമിക്കുന്നു. കാഷ്മീരിൽ കല്ലേറുപ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. മുംബൈയിൽ ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജയ്റ്റ്ലി.
പ്രതിരോധം, ഗ്രാമവികസനം, പശ്ചാലത്തവികസനം എന്നീ കാര്യങ്ങൾക്കായി പണം ചെലവഴിച്ച് പുതിയ ഇന്ത്യയെ പടുത്തുയർത്തും. ഉത്തർപ്രദേശിൽ കുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിച്ചതുപോലുള്ള സംഭവങ്ങൾ ഒഴിവാക്കാൻ ലോകനിലവാരത്തിലുള്ള സ്ഥാപനങ്ങൾ ഉണ്ടാകണമെന്നു ജയ്റ്റ്ലി പറഞ്ഞു.
നോട്ടുനിരോധനത്തിലൂടെ വിഘടനവാദം ദുർബലമായി: ജയ്റ്റ്ലി
11:41 PM Aug 20, 2017 | Deepika.com