മോദി നല്ലവൻ; അമിത് ഷാ കുഴപ്പക്കാരൻ: മമത ബാനർജി
11:30 PM Aug 20, 2017 | Deepika.com
കോൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് അഭിപ്രായവ്യത്യാസമില്ലെന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്ത് ഏകാധിപത്യ അന്തരീക്ഷം സൃഷ്ടിക്കുന്നതു ബിജെപി അധ്യക്ഷൻ അമിത് ഷാ ആണെന്നും മമത പറഞ്ഞു. ചാനൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോദിയെ വാഴ്ത്തിയും അമിത് ഷായെ ഇകഴ്ത്തിയും മമത പ്രതികരിച്ചത്.