ഉത്കൽ അപകടം: മൂ​ന്ന് ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു

11:30 PM Aug 20, 2017 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: യു​​പി​​യി​​ലെ മു​​സാ​​ഫ​​ർ​​ന​​ഗ​​റി​​ൽ ഉ​​ത്ക​​ൽ എ​​ക്സ്പ്ര​​സ് പാ​​ളം​​തെ​​റ്റി 23 പേ​​ർ മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ എ​​ട്ട് ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കെ​​തി​​രേ ക​​ർ​​ശ​​ന​​ന​​ട​​പ​​ടി​​യു​​മാ​​യി റെ​​യി​​ൽ​​വേ അ​ധി​കൃ​ത​ർ.

റെ​​യി​​ൽ​​വേ ബോ​​ർ​​ഡ് അം​​ഗം(​​എ​​ൻ​​ജി​​നി​​യ​​റിം​​ഗ്)​​ആ​​ദി​​ത്യ​​കു​​മാ​​ർ മി​​ത്ത​​ൽ, നോ​​ർ​​ത്തേ​​ൺ റെ​​യി​​ൽ​​വേ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ആ​​ർ.​​കെ. കു​​ൽ​​ഷ​​രേ​​സ്ത, ഡി​​വി​​ഷ​​ണ​​ൽ റീ​​ജ​​ണ​​ൽ മാ​​നേ​​ജ​​ർ(​​ഡ​​ൽ​​ഹി) ആ​​ർ.​​എ​​ൻ. സിം​​ഗ് എ​​ന്നി​​വ​​രോ​​ടാ​​ണ് അ​​വ​​ധി​​യി​​ൽ പ്ര​​വേ​​ശി​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്.

സീ​​നി​​യ​​ർ ഡി​​വി​​ഷ​​ണ​​ൽ എ​​ൻ​​ജി​​നി​​യ​​ർ ആ​​ർ.​​കെ. വ​​ർ​​മ, അ​​സി​​സ്റ്റ​​ൻ് എ​​ൻ​​ജി​​നി​​യ​​ർ രോ​​ഹി​​ത്കു​​മാ​​ർ, സീ​​നി​​യ​​ർ സെ​​ക്‌ഷൻ എ​​ൻ​​ജി​​നി​​യ​​ർ ഇ​​ന്ദേ​​ർ ജീ​​ത് സിം​​ഗ്, ജൂ​​ണി​​യ​​ർ എ​​ൻ​​ജി​​നി​​യ​​ർ പ്ര​​ദീ​​പ്കു​​മാ​​ർ എ​​ന്നി​​വ​​രെ​​യാ​​ണു സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്. നോ​​ർ​​ത്തേ​​ൺ റെ​​യി​​ൽ​​വേ ചീ​​ഫ് ട്രാ​​ക്ക് എ​​ൻ​​ജി​​നി​​യർ അ​​ലോ​​ക് അ​​ൻ​​സാ​​ലി​​നെ ആ​​ണു സ്ഥ​​ലം മാ​​റ്റി​​യ​​ത്. ട്രെ​​യി​​ൻ അ​​പ​​ക​​ട​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം കേ​​ന്ദ്ര റെ​​യി​​ൽ​​വേ മ​​ന്ത്രി സു​​രേ​​ഷ് പ്ര​​ഭു​​വി​​നാ​​ണെ​​ന്നു കോ​​ൺ​​ഗ്ര​​സ് കു​​റ്റ​​പ്പെ​​ടു​​ത്തി. 2014ൽ ​​മോ​​ദി സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന​​തി​​നു​​ശേ​​ഷം 27 വ​​ൻ ട്രെ​​യി​​ന​​പ​​ക​​ട​​ങ്ങ​​ളു​​ണ്ടാ​​യെ​​ന്നും 259 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടെ​​ന്നും കോ​​ൺ​​ഗ്ര​​സ് വ​​ക്താ​​വ് ര​​ൺ​​ദീ​​പ് സു​​ർ​​ജേ​​വാ​​ല പ​​റ​​ഞ്ഞു.

ട്രെ​​യി​​ന​​പ​​ക​​ട​​ത്തി​​നു പി​​ന്നി​​ൽ തീ​​വ്ര​​വാ​​ദ ഇ​​ട​​പെ​​ട​​ലി​​നു തെ​​ളി​​വി​​ല്ലെ​​ന്നു യു​​പി ഭീ​​ക​​ര​​വി​​രു​​ദ്ധ സ്ക്വാ​​ഡ്. അ​​പ​​ക​​ട​​സ്ഥ​​ല​​ത്ത് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ തീ​​വ്ര​​വാ​​ദി ഇ​​ട​​പെ​​ട​​ലി​​നു​​ള്ള ഒ​​രു തെ​​ളി​​വു​​ക​​ളും സൂ​​ച​​ന​​ക​​ളും ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നു എ​​ടി​​എ​​സ​​സ് അ​​ഡീ​​ഷ​​ണ​​ൽ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ അ​​ന​​ന്ത്കു​​മാ​​ർ പ​​റ​​ഞ്ഞു.