ബിഹാറിൽ പ്രളയം രൂക്ഷം; മരണം 98
12:49 AM Aug 18, 2017 | Deepika.com
പാറ്റ്ന: വടക്കൻ ബിഹാറിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 98 ആയി. 15 ജില്ലകളിലെ റോഡ്, റെയിൽ ഗതാഗതം താറുമാറായി. 93 ലക്ഷത്തിലധികം പേർ പ്രളയക്കെടുതികൾ നേരിടുകയാണ്. ആസാമിലും വെള്ളപ്പൊക്കം കനത്ത നാശം വിതച്ചു.