ഖലിസ്ഥാൻ ഭീകരൻ അറസ്റ്റിൽ
12:49 AM Aug 18, 2017 | Deepika.com
ലക്നോ: നിരോധിത ഭീകരസംഘടനയായ ബബ്ബർ ഖൽസ ഭീകരനെ ഉന്നാവോയിൽനിന്നു യുപി ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. ജസ്വന്ത് സിംഗ് (കാല) ആണ് കഴിഞ്ഞദിവസം ഉന്നാവോയിലെ ഭല്ല ഫാം ഹൗസിൽനിന്ന് അറസ്റ്റിലായത്. ഐഷ്ബാഗിൽനിന്നു പിടിയിലായ ബൽവന്ത്സിംഗ് നല്കിയ വിവരത്തെത്തുടർന്നാണ് ജസ്വന്തിനെ അറസ്റ്റ് ചെയ്തതെന്ന് ഐജി എസ്ടി അസിം അരുൺ പറഞ്ഞു.