കൊഡൈക്കനാൽ:മണിപ്പൂര്‍ സമര നായിക ഇറോം ശര്‍മ്മിള വിവാഹിതയായി. ബ്രീട്ടീഷ് പൗരനായ സുഹൃത്ത് ഡെസ്മണ്ട് കുടിഞ്ഞോയെയാണു വരൻ. കൊടൈക്കനാലിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ഇരുവരുടെയും സുഹൃത്തുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇറോം ശർമിളയുടെ വിവാഹത്തിനെതിരേ ഹിന്ദു മക്കള്‍ കക്ഷി രംഗത്തു വന്നിരുന്നു.
ഇറോമിന്റെ കൊടൈക്കനാലിലെ സാന്നിധ്യം കലാപത്തിന് കാരണമാകുമെന്നു ചൂണ്ടിക്കാട്ടി ഇവർ സബ് രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, സബ് രജിസ്ട്രാർ പരാതി തള്ളിക്കളഞ്ഞ് വിവാഹത്തിനുനിയമതടസമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇറോമിന്റെ സുഹൃത്തുക്കളുടെ പരാതിയെത്തുടർന്ന് വിവാഹത്തിനു പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
ഇറോം ശർമിള വിവാഹിതയായി
12:49 AM Aug 18, 2017 | Deepika.com