ഗോരഖ്പുർ ആശുപത്രിയിൽ അഞ്ചു കുട്ടികൾകൂടി മരിച്ചു
01:22 AM Aug 17, 2017 | Deepika.com
ഗോരഖ്പുർ: ബാബാ രാഘവ് ദാസ് ആശുപത്രിയിൽ രണ്ടു ദിവസത്തിനിടെ അഞ്ചു കുട്ടികൾകൂടി മരിച്ചു. ഇതോടെ മരിച്ച കുട്ടികളുടെ എണ്ണം 79 ആയി. മസ്തിഷ്ക ജ്വരം ബാധിച്ച് 14 പേരെ രണ്ടു ദിവസത്തിനിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 64 രോഗികൾ മസ്തിഷ്കജ്വരത്തിനു ചികിത്സയിലുണ്ട്.