സമഷ്ടിപുർ: ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദിയുടെ വാഹനവ്യൂഹത്തിനുനേർക്ക് ആക്രമണം നടത്തിയവരിൽ ആർജെഡി പ്രവർത്തകരാരുമില്ലെന്ന് പ്രതിപക്ഷനേതാവും മുതിർന്ന ആർജെഡി നേതാവുമായ തേജസ്വി യാദവ് .
ആർജെഡിയുടെ ജനാദേശ് അപമാൻ യാത്ര അട്ടിമറിക്കാൻ ബിജെപി നടത്തിയ നാടകമാണിതെന്നു തേജസ്വി ആരോപിച്ചു. പിൻവാതിലിലൂടെ ബിജെപി മുന്നണിയിലെത്തിയ മുഖ്യമന്ത്രി നിതീഷ്കുമാർ ജനങ്ങളുടെ സമ്മതിദാന അവകാശം തട്ടിപ്പറിക്കുകയായിരുന്നു.
സുശീൽ കുമാർ മോദിക്ക് എസ്പിജി സുരക്ഷ നല്കാൻ സർക്കാർ തയാറാകണമെന്നും തേജസ്വി ആവശ്യപ്പെട്ടു.
സുശീൽ കുമാർ മോദിയെ ആക്രമിച്ചത് ആർജെഡി അംഗങ്ങൾ അല്ലെന്നു തേജസ്വി
01:22 AM Aug 17, 2017 | Deepika.com