ലക്നോ: സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഇന്നലെ ബിആർഡി ആശുപത്രി സന്ദർശിച്ചു. മരണമടഞ്ഞ കുട്ടികളുടെ കുടുംബാംഗങ്ങൾക്കു രണ്ടു ലക്ഷം രൂപ വീതം അഖിലേഷ് ധനസഹായം പ്രഖ്യാപിച്ചു. മരണമടഞ്ഞ മൂന്നു കുട്ടികളുടെ വീടുകളിലും അഖിലേഷ് സന്ദർശനം നടത്തി.
കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി ഇന്ന് ബിആർഡി ആശുപത്രി സന്ദർശിച്ചേക്കും. പ്രതിപക്ഷകക്ഷികളും മറ്റു സംഘടനകളും ഇന്നലെ നടത്തിയ ഗോരഖ്പുർ ബന്ദ് ഏറെക്കുറെ പൂർണമായിരുന്നു. യോഗി ആദിത്യനാഥ് മഹന്ത് സ്ഥാനം വഹിക്കുന്ന ഗോരഖ്നാഥ് ക്ഷേത്ര പരിസരത്തുള്ള കടകളും മറ്റു സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചു.
ഗോരഖ്പുർ പ്രതിപക്ഷ ബന്ദ് പൂർണം
01:42 AM Aug 15, 2017 | Deepika.com