പിതോരഗഢ്: പിതോരാഗഢ് ജില്ലയിലെ അതിർത്തി ഗ്രാമമായ ധർചൂളയിൽ ഇന്നലെ വെളുപ്പിനുണ്ടായ മേഘവിസ്ഫോടനത്തിൽ ആറു പേർ മരിച്ചു. ഒരു ജവാനെ കാണാതായി. മണ്ണിടിഞ്ഞുവീണതിനെത്തുടർനന്നു മൽപയിൽനിന്നു ഗാലിലേക്കും ലമാഡിയിൽനിന്നു ചൂഡിയിലേക്കുമുള്ള റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടു.
വ്യാസ താഴ്വരയിൽ കുടുങ്ങിയവരെ സൈന്യം ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി.
സൈനിക ക്യാന്പ് സ്ഥിതിചെയ്യുന്ന തവാഗഢിലും മൽപായിലുമാണു മേഘവിസ്ഫോടനമുണ്ടായത്.
മേഘവിസ്ഫോടനം; ഉത്തരാഖണ്ഡിൽ ആറു പേർ മരിച്ചു
01:42 AM Aug 15, 2017 | Deepika.com