ലക്നോ: ഗോരഖ്പുർ ബിആർഡി മെഡിക്കൽ കോളജിൽ 70 കുട്ടികൾ ഓക്സിജൻ ലഭിക്കാതെ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ കേസെടുക്കണമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബർ ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ നേതൃത്വത്തിൽ വിധാൻ സഭയ്ക്കുമുന്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമാധാനപരമായി സമരം നടത്തിയ മുന്നൂറോളം പേരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ഗോസായിഗഞ്ച് പോലീസ് സ്റ്റേഷനിൽ സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ ഒരു മണിക്കൂർ കസ്റ്റഡിയിൽവച്ചശേഷം വിട്ടയച്ചു.
യോഗി ആദിത്യനാഥിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ധർണ നടത്തി
01:42 AM Aug 15, 2017 | Deepika.com