ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ഡോ. ഹമീദ് അൻസാരി തനിക്കു സുരക്ഷിതമെന്നു തോന്നുന്ന രാജ്യത്തു പോയി ജീവിക്കുകയാണു വേണ്ടതെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. രാജ്യത്ത് മുസ്ലിംകൾ ക്ക് അരക്ഷിതത്വം ഉണ്ടെന്ന അൻസാരിയുടെ പരാമർശത്തിനെതിരേ സംഘപരിവാർ നേതാക്കൾ കടുത്ത വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് ആർ എസ്എസ് നേതാവിന്റെ അധി ക്ഷേപം.
അരക്ഷിതരാണെന്നു പറയുന്നവർ മുസ്ലിംകൾക്ക് സുരക്ഷിതമായ ഒരു രാജ്യം ചൂണ്ടിക്കാണിക്കണമെന്നും അവിടെ പോയി ജീവിക്കുകയാണുവേണ്ടത്. മുസ്ലിംകൾപോലും അൻസാരിയുടെ പ്രസ്താവന തള്ളും- ഇന്ദ്രേഷ് കുമാർ പറഞ്ഞു.
ഹമീദ് അൻസാരി രാജ്യം വിടണം: ആർഎസ്എസ് നേതാവ്
12:21 AM Aug 14, 2017 | Deepika.com