ജമ്മു/ശ്രീനഗർ: നിയന്ത്രണരേഖയിൽ ഇന്നലെ നാലിടത്ത് പാക്കിസ്ഥാൻ ആക്രമണം നടത്തി. പൂഞ്ച്, രജൗരി, ബാരാമുള്ള ജില്ലകളിലായിരുന്നു ആക്രമണം. ബാരാമുള്ളയിലെ ഉറി ബാസ് പോസ്റ്റിൽ പാക് ആക്രമണത്തിൽ മൂന്നു ജവാന്മാർക്കു പരിക്കേറ്റു. ഇവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രജൗരിയിലെ നൗഷേര, പൂഞ്ചിലെ കൃഷ്ണഘാട്ടി, പൂഞ്ചിലെ മാൻകോട്ട് എന്നിവിടങ്ങളിലും ഇന്നലെ പാക്കിസ്ഥാൻ ആക്രമണം നടത്തി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
നാലിടത്തു പാക് ആക്രമണം; മൂന്നു ജവാന്മാർക്കു പരിക്ക്
12:00 AM Aug 14, 2017 | Deepika.com