ഹോഷംഗബാദ്: സർക്കാർ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ വാങ്ങാൻ പണമില്ലാത്തവർക്ക് എംഎൽഎമാരെ 15 കോടി രൂപ നല്കി വിലയ്ക്കെടുക്കാൻ പണമുണ്ടെന്നു കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പറഞ്ഞു.
ഗോരഖ്പുരിൽ ശ്വാസം കിട്ടാതെ 70 കുട്ടികൾ മരിച്ച സംഭവത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അരിയാലൂരിൽ ട്രെയിൻ അപകടമുണ്ടായപ്പോൾ അന്നത്തെ റെയിൽവേ മന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി രാജിവച്ച കാര്യം ദിഗ്വിജയ് സിംഗ് ചൂണ്ടിക്കാട്ടി.
ഓക്സിജൻ സിലിണ്ടർ വാങ്ങാൻ പണമില്ലാത്തവർ 15 കോടി എംഎൽഎമാർക്കു വാഗ്ദാനം ചെയ്യുന്നു : ദിഗ്വിജയ് സിംഗ്
12:00 AM Aug 14, 2017 | Deepika.com