ലക്നോ: ഉത്തര്‍പ്രദേശ് ഗോരഖ്പുരിലെ മെഡിക്കല്‍ കോളജിൽ 32 കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യോഗി ആദിത്യനാഥിനെയും വിമർശിച്ചു ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ട് രംഗത്ത്. ഫേസ്ബുക്കിലൂടെയാണു സഞ്ജീവ് ഭട്ട് വിമർശനം നടത്തിയത്. കുഞ്ഞുങ്ങൾക്കു പകരം കച്ചവടക്കാരന്റെ 30 പശുക്കളായിരുന്നെങ്കില് എന്താകുമായിരുന്നു സ്ഥിതിയെന്ന് ഭട്ട് ചോദിക്കുന്നു.
കുഞ്ഞുങ്ങളുടെ സ്ഥാനത്ത് പശുക്കളായിരുന്നെങ്കില് ലോകം ഉണരുക ഒരു ട്വീറ്റ് കണ്ടുകൊണ്ടാകുമായിരുന്നു. അരുണ്‍ ജയ്റ്റ്ലിയോ മറ്റേതെങ്കിലും പ്രകോപനപരമായി സംസാരിക്കുന്ന നേതാവോ ഗോരഖ്പൂര്‍ സന്ദര്‍ശിച്ച് സംസാരിച്ചേനേ. ശേഷം സംയമനം പാലിച്ചതിനു ജനങ്ങളെ പ്രകീര്ത്തിക്കുമായിരുന്നു- അദ്ദേഹം പറയുന്നു. ഭട്ടിന്റെ പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു.
കുഞ്ഞുങ്ങൾക്കു പകരം കന്നുകാലികളായിരുന്നെങ്കിലോ? മോദിയെ വിമർശിച്ച് സഞ്ജീവ് ഭട്ട്
02:18 AM Aug 13, 2017 | Deepika.com