അലി അൻവറെ സസ്പെൻഡ് ചെയ്തു
01:00 AM Aug 12, 2017 | Deepika.com
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി വിളിച്ചുചേർത്ത പ്രതിപക്ഷപാർട്ടികളുടെ യോഗത്തിൽ പങ്കെടുത്ത രാജ്യസഭാംഗം അലി അൻവറെ ജെഡി-യു പാർലമെന്ററി പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. പാർട്ടി വക്താവ് കെ.സി. ത്യാഗിയാണ് ഇക്കാര്യം അറിയിച്ചത്. ജെഡി-യുവിലെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ സോണിയഗാന്ധി ശ്രമിക്കുകയാണെന്നു ത്യാഗി കുറ്റപ്പെടുത്തി. നിതീഷ്കുമാർ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെ ശക്തമായി എതിർക്കുന്ന നേതാവാണ് അലി അൻവർ.