ന്യൂഡൽഹി/ചെന്നൈ: അണ്ണാഡിഎംകെയിൽ മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെയും മുൻമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെയും ഘടകങ്ങൾ തമ്മിൽ ലയിക്കുമെന്നും തുടർന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ ഭാഗമാകുമെന്നും സൂചന.
ഇതിനിടെ, പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയത് കൂടുതൽ അഭ്യൂഹങ്ങൾക്ക് ഇടയാക്കി.
എന്നാൽ, നീറ്റ് (മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ ഏകീകൃത പ്രവേശന പരീക്ഷ) സംബന്ധിച്ച് തമിഴ്നാടിന്റെ ആവശ്യം ഉന്നയിക്കാനാണ് പളനിസ്വാമി പ്രധാനമന്ത്രിയെ കണ്ടതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
പളനിസ്വാമി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
01:00 AM Aug 12, 2017 | Deepika.com