കോയന്പത്തൂർ: വെള്ളം നിറച്ചുവച്ച ബക്കറ്റിലെ വെള്ളത്തിൽ വീണ് പെണ്‍കുഞ്ഞ് മരിച്ചു. വടവള്ളി ഗോൾഡൻ സ്ട്രീറ്റിൽ കുമാറിന്റെ മകൾ ഈഷാശ്രീ (10 മാസം) ആണ് മരിച്ചത്.
മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുന്നതിനിടെ ഉറക്കത്തിൽനിന്നും എഴുന്നേറ്റു വീടിനുമുന്നിൽ നിറച്ചുവച്ച വെള്ള ബക്കറ്റിലേക്കു വീഴുകയായിരുന്നു.
മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു.
ബക്കറ്റിലെ വെള്ളത്തിൽ വീണ് പെണ്‍കുഞ്ഞ് മരിച്ചു
11:21 PM Aug 11, 2017 | Deepika.com