നീറ്റിൽ പൊതുവായ ചോദ്യപേപ്പർ മതി: സുപ്രീംകോടതി

01:26 AM Aug 11, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ ഏ​കീ​കൃ​ത പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ (നീ​റ്റ്) എ​ല്ലാ ഭാ​ഷ​കളി​ലും പൊ​തു​വാ​യ ചോ​ദ്യ​പേ​പ്പ​ർ മ​തി​യെ​ന്ന് സു​പ്രീംകോ​ട​തി. ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലും ത​യാ​റാ​ക്കി​യ ചോ​ദ്യ​ങ്ങ​ളേ​ക്കാ​ൾ പ്ര​യാ​സ​ക​ര​മാ​യ ചോ​ദ്യ​ങ്ങ​ൾ വി​വി​ധ ഭാ​ഷ​ക​ളി​ൽ ത​യാ​റാ​ക്കി​യ​തി​നെ​തി​രേ വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് നി​ർ​ദേ​ശം. അ​ടു​ത്ത വ​ർ​ഷം ഏ​തു രീ​തി​യി​ലാ​ണ് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തെ​ന്നു വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ കോ​ട​തി പ​രീ​ക്ഷ ന​ട​ത്തി​പ്പു​കാ​രാ​യ സി​ബി​എ​സ്ഇ ക്ക് നി​ർ​ദേ​ശം ന​ൽ​കി.