കാർത്തിക്കെതിരേയുള്ള എൽഒസി കോടതി സ്റ്റേ ചെയ്തു

01:06 AM Aug 11, 2017 | Deepika.com
ചെ​​​​ന്നൈ: മു​​​​ൻ ​​​​കേന്ദ്ര​​​​മ​​​​ന്ത്രി​​​​പി. ​​​​ചി​​​​ദം​​​​ബ​​​​ര​​​​ത്തി​​​​ന്‍റെ മ​​​​ക​​​​ൻ കാ​​​​ർ​​​​ത്തി ചി​​​​ദം​​​​ബ​​​​ര​​​​ത്തി​​​​നെ​​​​തി​​​​രേ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ലു​​​​ക്ക് ഔ​​​​ട്ട് സ​​​​ർ​​​​ക്കു​​​​ല​​​​ർ (എ​​​​ൽ​​​​ഒ​​​​സി) മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി സ്റ്റേ ​​​​ചെ​​​​യ്തു. ഐ​​​​എ​​​​ൻ​​​​എ​​​​ക്സ് മീ​​​​ഡി​​​​യ​​​​യ്ക്കു എ​​​​ഫ്ഐ​​​​പി​​​​ബി അ​​​​നു​​​​മ​​​​തി ന​​​​ല്കി​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ലാ​​​​ണ് കാ​​​​ർ​​​​ത്തി​​​​ക്കും കൂ​​​​ട്ടാ​​​​ളി​​​​ക​​​​ൾ​​​​ക്കും എ​​​​തി​​​​രേ കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം എ​​​​ൽ​​​​ഒ​​​​സി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്. ഇ​​​​തു സ്റ്റേ ​​​​ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണ് കാ​​​​ർ​​​​ത്തി​​​​യും മ​​​​റ്റു നാ​​​​ലു പേ​​​​രും ജ​​​​സ്റ്റീ​​​​സ് എം. ​​​​ദു​​​​രൈ സ്വാ​​​​മി അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ചി​​​​നെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

സെ​​​​പ്റ്റം​​​​ബ​​​​ർ നാ​​​​ല് വ​​​​രെ സ്റ്റേ ​​​​അ​​​​നു​​​​വ​​​​ദി​​​​ച്ച ഹൈ​​​​ക്കോ​​​​ട​​​​തി, എ​​​​തി​​​​ർ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. പ​​​​രാ​​​​തി​​​​ക്കാ​​​​ർ​​​​ക്കു വേ​​​​ണ്ടി മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രാ​​​​യ ഗോ​​​​പാ​​​​ൽ സു​​​​ബ്ര​​​​ഹ്മ​​​​ണ്യം, സ​​​​തീ​​​​ഷ് പ​​​​രാ​​​​ശ​​​​ര​​​​ൻ എ​​​ന്നി​​​വ​​​രും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു വേ​​​​ണ്ടി അ​​​​ഡി. സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ ജ. ​​​​രാ​​​​ജ​​​​ഗോ​​​​പാ​​​​ലും ഹാ​​​​ജ​​​​രാ​​​​യി.
രാ​​​​ഷ്‌​​​​ട്രീ​​​​യ ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് എ​​​​ൽ​​​​ഒ​​​​സി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ന്നു കാ​​​​ട്ടി കാ​​​​ർ​​​​ത്തി നേ​​​​ര​​​​ത്തെ ഒ​​​​രു ഹ​​​​ർ​​​​ജി സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.