ഹരിയാന ബിജെപി നേതാവിന്‍റെ മകനും കൂട്ടുപ്രതിയും പോലീസ് റിമാൻഡിൽ

01:03 AM Aug 11, 2017 | Deepika.com
ച​​​​ണ്ഡി​​​​ഗ​​​​ഡ്: യു​​​​വ​​​​തി​​​​യെ പി​​​​ന്തു​​​​ട​​​​ർ​​​​ന്നു ശ​​​​ല്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ ഹ​​​​രി​​​​യാ​​​​ന ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ സു​​​​ഭാ​​​​ഷ് ബ​​​​രാ​​​​ല​​​​യു​​​​ടെ മ​​​​ക​​​​ൻ വി​​​​കാ​​​​സി​​​​നെ​​​​യും സു​​​​ഹൃ​​​​ത്ത് ആ​​​​ഷി​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​യും റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്ത കോ​​​​ട​​​​തി ര​​​​ണ്ടു ദി​​​​വ​​​​സം പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വി​​​​ട്ടു. ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ളി​​​​യാ​​​​ഴ്ച ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ മ​​​​ക​​​​ളാ​​​​യ വ​​​​ർ​​​​ണി​​​​ക കു​​​​ണ്ടു ജോ​​​​ലി​​​​ക്കു​​​​ശേ​​​​ഷം രാ​​​​ത്രി വീ​​​​ട്ടി​​​​ലേ​​​​ക്ക് കാ​​​​റി​​​​ൽ മ​​​​ട​​​​ങ്ങു​​​​ന്പോ​​​​ഴാ​​​​യി​​രു​​ന്നു സം ഭവം. പ്ര​​​​തി​​​​ക​​ൾ മ​​​​റ്റൊ​​​​രു കാ​​​​റി​​​​ൽ പി​​​​ന്തു​​​​ട​​​​ർ​​​​ന്നു ശ​​​​ല്യം ചെ​​​​യ്യുകയായിരുന്നു.

യു​​​​വ​​​​തി ന​​​​ല്കി​​​​യ പ​​​​രാ​​​​തി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​തി​​​​ക​​​​ളെ പോ​​​​ലീ​​​​സ് ശ​​​​നി​​​​യാ​​​​ഴ്ച ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തെ​​​​ങ്കി​​​​ലും അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി വി​​​​ട്ട​​​​യ​​​​ച്ചു.​​​സം​​​​ഭ​​​​വം യു​​​​വ​​​​തി സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് വി​​​​വാ​​​​ദ​​​​മാ​​​​യ​​​​ത്.

ഇ​​​​തി​​​​നി​​​​ടെ, പ്ര​​​​തി​​​​ക​​​​ൾ യു​​​​വ​​​​തി​​​​യെ പി​​​​ന്തു​​​​ട​​​​രു​​​​ന്ന​​​​തി​​​​ന്‍റെ സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പോ​​​​ലീ​​​​സി​​​​നു ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.