ന്യൂഡൽഹി: ദേശീയ സംസ്ഥാന പാതയോരത്തെ മദ്യവില്പന ശാലകളുടെ നിരോധനത്തിൽ കള്ളുഷാപ്പുകളെ ഉൾപ്പെടുത്തരുതെന്ന ഹർജിയിൽ കേന്ദ്രത്തിനും കേരള സർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്. കേരള കള്ളുഷാപ്പ് ലൈസൻസ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. കള്ളിനെ മദ്യത്തിന്റെ പരിധിയിൽ പെടുത്തരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കള്ളിൽ ലഹരി ഘടകങ്ങൾ കുറവാണെന്നും പ്രകൃതിദത്തമായ പാനീയമാണെന്നും അതിനാൽ ആൽക്കഹോൾ അടങ്ങുന്ന മറ്റ് മദ്യങ്ങളെപ്പോലെ കള്ളും പരിഗണിക്കുന്നത് ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അതിനാൽ കേരള അബ്കാരി നിയമത്തിന്റെ പരിധിയിൽനിന്ന് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കള്ളുഷാപ്പ്: കേന്ദ്രത്തിനും കേരളത്തിനും നോട്ടീസ്
12:56 AM Jul 29, 2017 | Deepika.com