ന്യൂഡൽഹി: നോട്ട് അസാധുവാക്കലിനെത്തുടർന്ന് ഇറക്കിയ 2000 രൂപ നോട്ടുകൾ പിൻവലിക്കില്ലെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ്കുമാർ ഗംഗ്വാർ.
2000 നോട്ടുകൾ പിൻവലിച്ചേക്കുമെന്നുള്ള വാർത്തകളെത്തുടർന്നാണു വിശദീകരണവുമായി മന്ത്രി രംഗത്തുവന്നത്. ചില്ലറ ക്ഷാമം പരിഹരിക്കാനായി അച്ചടിച്ച പുതിയ 200 രൂപ നോട്ടുകൾ ഉടൻ വിനിമയത്തിനെത്തുമെന്നും മന്ത്രി അറിയിച്ചു.
2000 രൂപ നോട്ടുകൾ അസാധുവാകില്ല, 200 ഉടൻ
12:56 AM Jul 29, 2017 | Deepika.com