കാഷ്മീരിൽ ഭീകരർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു
12:56 AM Jul 29, 2017 | Deepika.com
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപിയാനിൽ ഭീകരർ പോലീസ് സ്റ്റേഷനു നേർക്ക് ആക്രമണം നടത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ പ്രത്യാക്രമണം നടത്തിയതോടെ ഭീകരർ പിൻവലിഞ്ഞു. വ്യാഴാഴ്ച അർധരാത്രിയായിരുന്നു ആക്രമണം. കുൽഗാമിലെ യംറച്ചിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പോലീസുകാരനു നേർക്കു ഭീകരർ വെടിയുതിർത്തു. പോലീസ് കോൺസ്റ്റബിൾ സലിം യൂസുഫിനു വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റു.