സിവിൽ സർവീസസ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു
01:03 AM Jul 28, 2017 | Deepika.com
ന്യൂഡൽഹി: ജൂൺ 18-നു നടത്തിയ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷാഫലം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) പ്രസിദ്ധീകരിച്ചു. യോഗ്യത നേടിയവർ മെയിൻ പരീക്ഷയ്ക്ക് വിശദമായ അപേക്ഷാഫോം സമർപ്പിക്കണം. ഓഗസ്റ്റ് 17 മുതൽ 31 വരെ upsc.gov.in ൽ ഫോം ലഭ്യമാണ്. ഒക്ടോബർ 28 മുതലാണ് മെയിൻ പരീക്ഷ. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.